ഹായിൽ കെ എം സി സി യുടെ സഹായ ഹസ്തം ബംബ്രാണയിലേക്ക്

0
262

റിയാദ് (www.mediavisionnews.in) ഹായിൽ കെ എം സി സി യുടെ ജീവ കാരുണ്യ ഫണ്ടിൽ നിന്ന് സൗദി നാഷണൽ കമ്മിറ്റി കൗൺസിലർ അബ്ദുള്ള കുമ്പള ബംബ്രാണ മുഖേന നാട്ടിലെത്തിച്ച അസുഖ ബാധിതരായ രണ്ട് പേർക്കുള്ള ധനസഹായം ബംബ്രാണ ലീഗ് സൗധത്തിൽ വെച്ച് നാട്ടുകാരുടെയും നേതാക്കന്മാരുടെയും സാനിധ്യത്തിൽ കൈമാറി.മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ബംബ്രാണ ജമാഅത്ത് പ്രസിഡന്റുമായ എം പി മുഹമ്മദ് സാഹിബ് ബംബ്രാണ മുസ്ലിം ലീഗ് മൂന്നാം വാർഡ് കമ്മിറ്റി ട്രെഷറർ ബാപ്പു മൊയ്‌ദീൻ കുട്ടി ഹാജി മുഖേനയും ബംബ്രാണ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ ബത്തേരി മുഖേനയും കൈമാറി. പരിപാടിയിൽ മുസ്ലിം ലീഗ് പ്രവർത്തകന്മാരും നേതാക്കളും പങ്കെടുത്തു.

റിയാദ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രെഷറർ പട്ട മൂസ, ബംബ്രാണ മുസ്ലിം ലീഗ് നാലാം വാർഡ് സെക്രട്ടറി മുഹമ്മദ് മൊഗർ.പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് എ കെ അബ്ദുല്ല, മൂന്നാം വാർഡ് മെമ്പർ ദിടുമ മൂസ, അബ്ദുൽ റഹിമാൻ ബേക്കറി, മുഹമ്മദ് കുന്നിൽ, ഉസ്മാൻ കൽപ്പന തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here