സാക്കിര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

0
228

ന്യൂദല്‍ഹി(www.mediavisionnews.in): മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് മുംബൈയിലും പുണെയിലുമുള്ള സ്വത്ത് ഇ.ഡി കണ്ടുകെട്ടിയത്.

എന്‍.ഐ.എ 2017 ഒക്‌ടോബര്‍ 26ന് കോടതി മുമ്പാകെ ഫയല്‍ ചെയ്ത കുറ്റപത്രം അനുസരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്.

ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. ഇതുവരെ ആകെ 50.49 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. സാക്കിര്‍ നായിക് നിലവില്‍ മലേഷ്യയിലാണെന്നാണ് സൂചന.

ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെയും വഹാബി ഇതര മുസ്‌ലിം വിഭാഗങ്ങളുടെയും വികാരങ്ങളെ മനഃപൂര്‍വ്വം വ്രണപ്പെടുത്തിയെന്നാണ് സാക്കിര്‍ നായ്കിനെതിരായ പരാതിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഇത്തരത്തിലുള്ള പ്രഭാഷണത്തിനായി സാക്കിര്‍ നായിക്കിന് വിദേശ ഫണ്ട് ലഭിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here