സംഘ്പരിവാർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കരീം മൗലവിക്ക് സഹായവുമായി മുസ്ലിം ലീഗ്

0
206

ഉപ്പള(www.mediavisionnews.in): സംഘ്പരിവാർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബായാറിലെ കരീം മൗലവിക്ക് സഹായഹസ്‌തവുമായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ചികിത്സാ സഹായധനത്തിലേക്ക് ആദ്യ ഗഡുവായ മൂന്ന് ലക്ഷം രൂപ കരീം മൗലവിയുടെ കുടുംബത്തിന് കൈമാറി.

മുസ്ലിം ലീഗ്‌ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ, ജനറൽ സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ അഷ്‌റഫ് കർള, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ഭാരവാഹികളായ ഹമീദ് കുഞ്ഞാലി, അന്തുഞ്ഞി ഹാജി, സെഡ്.എ കയ്യാർ, ഹംസ മൊഗ്രാൽ, നിയാസ്, നൗഫൽ ബായാർ തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here