ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയെന്ന് സ്ഥിരീകരണം; മല ചവിട്ടയത് 18 ാം പടി കയറി

0
234

സന്നിദാനം(www.mediavisionnews.in):ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയെന്ന് സ്ഥിരീകരണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു.

47 വയസുകാരിയായ ഇന്നലെ രാത്രിയില്‍ സന്നിധാനത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രാത്രി മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ശ്രീലങ്കന്‍ സ്വദേശിയായ ശശികല ദര്‍ശനത്തിന് വന്നത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായിരുന്നു. ഏഴു മണിക്ക് മലകയറാന്‍ ശ്രമിച്ച ഇവരെ മരക്കൂട്ടത്ത് വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞതായി പൊലീസ് പറഞ്ഞിരുന്നു.

അതേസമയം ഭക്തരുടെ ഭാഗത്ത് നിന്ന് പ്രതിഷേധമില്ലായിരുന്നു. പൊലീസാണ് തന്നെ തിരിച്ച് അയച്ചതെന്നും ശശികല മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു. ദര്‍ശനം നടത്തിയില്ലെന്ന് പറഞ്ഞ യുവതി സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് അവര്‍ മടങ്ങി പോയ ശേഷമായിരുന്നു.

ശശികല മല ചവിട്ടിയത് 18 ാം പടി കയറിയാണെന്നും പൊലീസ് വ്യക്തമാക്കി. ഇത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സ്ഥിരീകരച്ചത്. പൊലീസ് സംരക്ഷണത്തിലായിരുന്നു ശശികല മല ചവട്ടിയത്. അയ്യപ്പ വേഷത്തിലായിരുന്നു പൊലീസ് യുവതിക്ക് സുരക്ഷ ക്രമീകരിച്ചത്. തിരക്കുള്ള സമയത്തായിരുന്നു ദര്‍ശനം . ശശികല സുരക്ഷ പരിഗണിച്ചാണ് ദര്‍ശനം നടത്തിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞതായിട്ടാണ് വിവരം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here