ലോക്‌സഭാ തെരഞ്ഞെുപ്പ്‌ തീയതി; തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി വരുന്നു

0
197

ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പ്‌  തീയതി പ്രഖ്യാപിച്ചെന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താനും പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ ഡെൽഹി പൊലീസിന്‌ കത്ത്‌ നൽകി.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതായി ഫേസ്‌ ബുക്കും വാട്‌സ്‌ആപ്പും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു.  തെറ്റായ വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ ആശയക്കുഴപ്പമുണ്ടാക്കതിനാൽ അത്‌ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ്‌ കമ്മീഷന്റെ തീരുമാനം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here