ലോക്സഭാ തെരെഞ്ഞെടുപ്പ്: കാസറഗോഡ് ജില്ലയിൽ പ്രവാസി വോട്ട് 1138 മാത്രം; ഏറ്റവും കുറവ് മഞ്ചേശ്വരത്ത്

0
215

കാസർഗോഡ്(www.mediavisionnews.in): കാസർകോട് ജില്ലയിൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള പ്രവാസികൾ 1118 മാത്രം. മതിയായ രേഖകൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് അപേക്ഷകൾ തള്ളപ്പെട്ടതാണ് പ്രവാസി വോട്ടുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാവാൻ ഇടയാക്കിയത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ കാസർഗോഡ്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് പ്രവാസി വോട്ടുകൾ ഏറ്റവും കുറവ്.

മഞ്ചേശ്വരത്ത് 62 പ്രവാസികൾക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്. ഇവരിൽ 59 പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ്. കാസർകോട് നിയമസഭാ മണ്ഡലത്തിൽ 67 പുരുഷന്മാരും നാല് സ്ത്രീകൾക്കുമാണ് പ്രവാസി വോട്ടുള്ളത്. ഉദുമ മണ്ഡലത്തിൽ 180 പ്രവാസി വോട്ടുകളുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പ്രവാസി വോട്ടുകളുള്ളത് 531. ഇതിൽ 512 പുരുഷന്മാരും 19 സ്ത്രീകളുമാണ്. തൃക്കരിപ്പൂർ മണ്ഡലത്തിൽ 294 വോട്ടുകളുണ്ട്. ഇവരിൽ 287 പേര് പുരുഷന്മാരാണ്.

കാസർഗോഡ് ജില്ലയിൽ അര ലക്ഷത്തിലധികം പ്രവാസികൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ നല്ലൊരു ശതമാനം പേരും പ്രവാസി വോട്ടവകാശത്തിന്ന് വേണ്ടി അപേക്ഷ നൽകിയിരുന്ന. എന്നാൽ മതിയായ രേഖകൾ അപേക്ഷയോടൊപ്പം ഇല്ലാത്തതിനാൽ ആയിരക്കണക്കിന് അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. പ്രവാസികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്തുണ്ടായിരുന്നു.

നിയമസഭാ മണ്ഡലങ്ങളിലെ ആകെ വോട്ടർമാരുടെ എണ്ണം ഇങ്ങനെ
മഞ്ചേശ്വരം -202469
കാസർക്കോട്- 185898
ഉദുമ- 194746
കാഞ്ഞങ്ങാട്-200419
തൃക്കരിപ്പൂർ 185264

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here