ഖത്തര്‍(www.mediavisionnews.in): സമ്പദ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് പുതിയ വര്‍ഷം ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായി ഖത്തര്‍ ഈ വര്‍ഷം മാറുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനിടയിലും തളരാതെ വളര്‍ച്ച രേഖപ്പെടുത്തിയ ഖത്തറിന്റെ സമ്പദ് ഘടനയെ പ്രശംസിച്ച് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളും രംഗത്ത് വന്നിരുന്നു. ഈ കുതിപ്പ് പുതിയ വര്‍ഷവും തുടരുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി ഖത്തര്‍ മാറുമെന്നാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്രി നിരവധി അന്താരാഷ്ട്ര സംരംഭങ്ങളില്‍ 320 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയത് അതിലേക്കുള്ള ചുവട്ടുപടിയാണ്. അറേബ്യന്‍ മേഖലയിലെ അയല്‍രാജ്യങ്ങളേക്കാളും 2018 ല്‍ നേട്ടമുണ്ടാക്കിയത് ഖത്തര്‍ സ്റ്റോക്ക് എ്കസ്ചേഞ്ചാണെന്നതും കരുത്താണ്. 247 മില്യണ്‍ ഡോളറിന്‍റെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് കഴിഞ്ഞു. ഖത്തര്‍ ബാങ്കിങ് മേഖലയുടെ 2018 ലെ വളര്‍ച്ചാ നിരക്ക് 1393 ബില്യണ്‍ ഖത്തരി റിയാല്‍ കവിഞ്ഞതും ഗുണപരമാണ്. രാജ്യത്ത് പണ വിതരണത്തിന്‍റെ ഒഴുക്ക് വര്‍ധിപ്പാക്കാനായതും വലിയ മുതല്‍ക്കൂട്ടാണ്.
ഈ കാരണങ്ങളെല്ലാം അതെ അവസ്ഥയില്‍ തുടരുന്ന പക്ഷം ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി ഖത്തര്‍ ഈ വര്‍ഷം തന്നെ മാറുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.