രാഹുല്‍ സാര്‍, എനിക്ക് പഠിക്കണം; ആവശ്യം പറഞ്ഞ ആസിമിനെ വാരിയെടുത്ത് ആലിംഗനം ചെയ്ത് രാഹുലിന്റെ ഉറപ്പ്

0
313

കൊച്ചി (www.mediavisionnews.in): രാഹുല്‍ ഗാന്ധിയെ കണ്ട സന്തോഷത്തിലും പഠനം തുടരാമെന്നുമുള്ള സന്തോഷത്തിലാണ് കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം. 90 ശതമാനം വികലാംഗനായ ആസിമിന്റെ പാതിവഴിയില്‍ മുടങ്ങിയ പഠനം തുടരാനുള്ള സൗകര്യം ചെയ്തുനല്‍കാനുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃത്വ സംഗമത്തിനെത്തിയപ്പോഴാണ് ആസിം രാഹുല്‍ ഗാന്ധിയെ കാണാനെത്തിയത്.

കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അന്തരിച്ച എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കുന്ന വേളയിലാണ് രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാന്‍ ആസിം എത്തിയത്. മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയെ കണ്ട ആസിമിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉറപ്പ് നല്‍കുകയായിരുന്നു.

സര്‍ക്കാറിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാര ജേതാവ് കൂടിയാണ് ആസിം. ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം 90 ശതമാനം വികലാംഗനാണ്. വെളിമണ്ണ എല്‍.പി സ്‌കൂളിലായിരുന്നു പഠനം. എല്‍.പി കഴിഞ്ഞതോടെ ആസിമിന്റെ പഠനസൗകര്യാര്‍ഥം സ്‌കൂള്‍ യുപി ആയി ഉയര്‍ത്തിയരുന്നു. യുപി കഴിഞ്ഞതോടെ പഠനം മുടങ്ങിയതാണ് ആസിമിനെയും കുടുംബത്തെയും രാഹുല്‍ ഗാന്ധിയെ കാണുന്നതിലേക്ക് എത്തിച്ചത്.

രാഹുലിന്റെ മുന്നില്‍ ആവശ്യമായി എത്തിയ രാഹുല്‍ കാര്യങ്ങളെല്ലാം വിശദമായി കേട്ടതിന് ശേഷം ആസിമിനെ വാരിയെടുത്ത് ആലിംഗനം ചെയ്ത് തുടര്‍ പഠനത്തിനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here