മലപ്പുറം(www.mediavisionnews.in) : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയുണ്ട്. ഏത് സീറ്റാണ് ആവശ്യപ്പെടുകയെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ഇ.ടി പറഞ്ഞു.
അതേസമയം, രാഹുലിനോട് കെ.എം മാണി സീറ്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ.ജോസഫ് പറഞ്ഞു. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ആശയവിനിമയം നടത്തി. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പറഞ്ഞു.