രാഷ്ടീയ പ്രേരിത സംഘർഷങ്ങൾ വർഗ്ഗീയതയിലേക്ക് നിങ്ങുന്നത് അപകടകരം: ബായാർ തങ്ങൾ

0
242

ബായാർ(www.mediavisionnews.in):: രാഷ്ടീയ പ്രേരിത സംഘർഷങ്ങൾ വർഗ്ഗീയതയിലേക്ക് നിങ്ങി നിരപരാധികൾ അക്രമിക്കപ്പെടുന്നത് അപകടകരമാണ്. ഇത് സമൂഹം ജാഗ്രതയോടെ കാണണം. ഇത്തരം ആക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും പ്രമുഖ ആത്മീയ പണ്ടിതൻ അസയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചി കോയ അൽ ബുഖാരി ബായാർ തങ്ങൾ ആവശ്യപ്പെട്ടു. അടുത്ത കാലത്തായി അങ്ങോളമിങ്ങോളം നടന്ന ഇത്തരം സംഘർഷങ്ങളിൽ വർഗീയത കലർത്തി ആരാധാനാലയങ്ങൾക്കും, ബായാറിലെ മദ്റസാ അധ്യാപകനും മറ്റു നിരപരധികൾക്ക് നേരെയും നടന്ന അനിഷ്ട സംഭവങ്ങൾ അത്യന്തം ഖേദകരമാണ്. പതിനായിരങ്ങൾ സംബസിച്ച ബായാർ സ്വലാത്തിന്ന് നേതൃത്വം നൽകി സംസാരിക്കുകയായി രുന്നു തങ്ങൾ. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here