രാത്രികാലങ്ങളിലെ അനാവശ്യ സന്ദർശനം: മഞ്ചേശ്വരം എസ് ഐക്കെതിരെ വീട്ടമ്മയുടെ പരാതി

0
231

കാസർകോട്(www.mediavisionnews.in): രാത്രികാലങ്ങളിൽ വീട്ടിൽ വരുന്നതുമായ ബന്ധപ്പെട്ട് മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ഷാജി എം.പിക്കെതിരെ വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പൈവളിക സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്.

മൂന്ന് മാസങ്ങൾക്ക് മുമ്പ് ഭർത്താവുമായുള്ള ചില പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ യുവതി വീട്ടുക്കാരുമൊത്ത് മഞ്ചേശ്വരം എസ്.ഐയെ സമീപിച്ചിരുന്നു. ഇത് പിന്നീട് നാട്ടിലെ ചില മുതിർന്നവരുമായി പറഞ്ഞ് തീർക്കുകയും, ഭർത്താവുമായി ഒന്നിച്ച് താമസിച്ച് വരുകയായിരുന്നു. ഇതിന് ശേഷം എസ്.ഐ രാത്രികാലങ്ങളിൽ വീട്ടിലേക്ക് വരുകയും അനാവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നുവെന്ന് യുവതി പറയുന്നു. എന്നാൽ ഈക്കഴിഞ്ഞ 23.01.2019 ബുധനാഴ്ച രാത്രി വീണ്ടും വീട്ടിലേക്ക് വരുകയും ചെയ്തു. ഇതിൽ ദുരൂഹത തോന്നിയ യുവതി ഭർത്താവിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയുമായിരുന്നു. ഭർത്താവ് എസ്.ഐയോട് കാര്യം അന്വേഷിച്ചപ്പോൾ മതിയായ കാരണം പറയാതെ എസ്.ഐ ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായതെന്നും പറയുന്നു. ഇത്തരത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്ന മഞ്ചേശ്വരം എസ്.ഐ ഷാജിക്കെതിരെ വകുപ്പ്തല നടപടിയെടുക്കണമെന്നും യുവതി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here