രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം; അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതി നല്‍കണം; വിചിത്ര ആവശ്യങ്ങളുമായി രാംദേവ്

0
198

ന്യൂഡല്‍ഹി(www.mediavisionnews.in): രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന വിചിത്രവാദവുമായി യോഗ ഗുരു രാംദേവ്. രാജ്യത്തെ ജനസംഖ്യാ നിയന്ത്രണത്തിന് ഇതു മാത്രമാണ് ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അവിവാഹിതര്‍ക്ക് പ്രത്യേക ബഹുമതികള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരുകുന്ന ജനസംഖ്യ പിടിച്ചുനിര്‍ത്തുന്നതിന് രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം, ജോലി, ചികിത്സാസൗകര്യങ്ങള്‍ തുടങ്ങിയവ എടുത്തു കളയണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും അങ്ങിനെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം. ഇങ്ങിനെ മാത്രമേ ജനപ്പെരുപ്പം നിയന്ത്രിക്കാനാവൂ എന്ന വിചിത്രവാദമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.

നേരത്തെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിരോധിക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കരുതെന്നും രാംദേവ് ആവശ്യപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here