മൂന്നാമതൊരു സീറ്റ് ; ആവശ്യമുന്നയിക്കാന്‍ മുസ്ലീംലീഗില്‍ ധാരണ

0
203

കോഴിക്കോട്(www.mediavisionnews.in):  ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടാനൊരുങ്ങി മുസ്ലിംലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിയേയും, ഇ.ടി മുഹമ്മദ് ബഷീറിനേയും തന്നെ വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ മുസ്ലീംലീഗ് നേതൃത്വത്തില്‍ ധാരണ. നിലവിലുള്ള എംപിമാര്‍ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അത് പരിഗണിച്ചേ പാര്‍ട്ടി തീരുമാനം എടുക്കൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അധിക സീറ്റ് ചോദിച്ച സാഹചര്യത്തിലാണ് മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുന്നത്.

പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ സാന്നിധ്യം അത്യാവശ്യമാണ് എന്നതുകൊണ്ട് കൂടിയാണ് വീണ്ടും വീണ്ടും ലോക്‌സഭയിലേക്ക് അദ്ദേഹം പോകണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ലീഗിനെ എതിര്‍ക്കുന്ന മുസ്ലീംസംഘടനകളുടേയും, മുസ്ലീം അടിത്തറയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണ ഇ.ടിക്ക് കിട്ടുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു. വീണ്ടും മത്സരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത് അംഗീകരിക്കാമെന്നാണ് നിലപാട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here