കാസര്‍കോട്(www.mediavisionnews.in): ഉപ്പള കൊടിബയല്‍ മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (36) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അടുത്തമാസം മുതല്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടിതിയില്‍ ആരംഭിക്കും.
2013 ഒക്‌ടോബര്‍ 24ന് രാത്രിയാണ് മുത്തലിബിനെ വെടിവെച്ചും വടിവാള്‍ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. കാറില്‍ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന മുത്തലിബിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് റഫീഖ് എന്ന കാലിയാ റഫീഖ് (40), ഉപ്പള ഹിദായത്ത് നഗറിലെ ഷംസുദ്ദീന്‍ (22), കോടിബയലിലെ മന്‍സൂര്‍ അഹമ്മദ് (20), കര്‍ണാടക ഭദ്രാവതിയിലെ ആഷിഫ്, പൈവളിഗെ കുരുടപ്പദവിലെ മുഹമ്മദ് അന്‍സാര്‍ (22) എന്നിവരാണ് കേസിലെ പ്രതികള്‍.
ഒന്നാം പ്രതിയായ കാലിയാ റഫീഖ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുമ്പള സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.