ഉപ്പള (www.mediavisionnews.in):മംഗൽപ്പാടി കുക്കറിൽ നിന്നും പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ കാണാതായതിൽ ദുരൂഹതയാരോപിച്ചു നാട്ടുകാർ രംഗത്ത്. പ്രായമായ അച്ഛനെയും, മാനസികനില തകരാറിലായ അമ്മയെയും ഉപേക്ഷിച്ചാണ് കുട്ടി സ്ഥലം വിട്ടത്. മൂന്നു ദിവസം മുമ്പേ താൻ ഉള്ളാൾ പള്ളിയുടെ അടുത്തുണ്ടെന്നു കുട്ടി തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ബന്ധുക്കളും, പോലീസും സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
കുട്ടിയുടെ ഫോട്ടോയെടുത്തു ഒരു യുവാവ് ഈ കുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. പല യുവാക്കളും ഇവിടെ തമ്പടിക്കുന്നുണ്ട്. തൊട്ടടുത്ത ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയെ ഇവർ നിരന്തരം ബ്ലാക് മെയിൽ ചെയ്യുന്നതിനാൽ അവർ ജോലി ഉപേക്ഷിച്ചിരിക്കുയാണ്.
പ്രായപൂർത്തിയാവാത്ത കുട്ടി വീടിനുള്ളിൽ ഒറ്റക്ക് താമസിക്കാൻ തുടങ്ങിയത് ഈ യുവാവിന്റെ ശല്യം സഹിക്കാതെയാണെന്നു കുട്ടി തന്നെ പറയുന്നു. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുത്താൽ കൂടുതൽ പീഡന വിവരങ്ങൾ പുറത്തു വരുമെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയുടെ തൊട്ടടുത്ത സ്ഥലത്തെ യുവാവാണിപ്പോൾ ഭീഷണിപ്പെടുത്തുന്നത്.
ഇത്തരക്കാർക്കെതിരെ പോക്സോ നിയമം ചുമത്തി കർശനമായ ശിക്ഷ നൽകിയാൽ മറ്റു കുട്ടികളെങ്കിലും രക്ഷപ്പെടുമെന്നും നാട്ടുകാർ പറയുന്നു.