ഭര്‍ത്താവിന്റെ ജീവന്‍ കാത്ത മുനവ്വറലി തങ്ങള്‍ക്ക് നന്ദി പറഞ്ഞ് മാലതി

0
214

മലപ്പുറം(www.mediavisionnews.in): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തഞ്ചാവൂര്‍ സ്വദേശി അര്‍ജുനന്റെ ഭാര്യ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് അവരുടെ നന്ദി വീഡിയോയില്‍ അയച്ചു. ‘ഉയിര്‍ കാത്ത മനിതരേ, ഉണ്മയാന നാടേ, നന്‍ട്രി!’ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കുവൈത്തിലെ ജയിലില്‍ കഴിഞ്ഞ അര്‍ജുനന്‍ അത്തിമുത്തുവിനെ കൊലക്കയറില്‍ നിന്നു രക്ഷപ്പെടുത്തിയതിന്റെ നന്ദി കണ്ണീരു കലര്‍ന്ന സന്തോഷത്തോടെയാണ് മാലതി മലപ്പുറത്തുകാരെ അറിയിച്ചത്.

മലപ്പുറം സ്വദേശിയെ വധിച്ച കേസില്‍ അര്‍ജുനന് വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം മാലതിക്കും മുനവ്വറലി തങ്ങള്‍ക്കും ലഭിച്ചിരുന്നു. ജയിലില്‍ കഴിയുന്ന അര്‍ജുന്‍ ആറു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം മാലതിയുമായി ഫോണില്‍ സംസാരിച്ചു.

മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തില്‍, കൊല്ലപ്പെട്ടയാളുടെ കുടുംബം അര്‍ജുനന് മാപ്പുനല്‍കുകയും അതിന്റെ രേഖകള്‍ കുവൈത്ത് അധികാരികള്‍ക്കു സമര്‍പ്പിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട 30 ലക്ഷം രൂപയില്‍ 27 ലക്ഷം രൂപ പ്രവാസികളുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ സമാഹരിച്ചാണ് ശിക്ഷയിളവ് ഉറപ്പാക്കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here