ബായാര്‍ കരീം മൗലവിയെ ആക്രമിച്ച സംഭവം മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റില്‍

0
245

ബായാർ (www.mediavisionnews.in) : ശബരിമല കർമ്മ സമിതി ആഹ്വാനം ചെയിത ഹർത്താലിന്റെ മറവിൽ നാൽപതോളം സംഘപരിവാർ പ്രവർത്തകർ വ്യാപക അക്രമം നടത്തുകയും നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയും വഴി യാത്രക്കാരനായ മദ്രസ അധ്യാപകൻ കരീം മൗലവിയെ മാരകായുധം കൊണ്ട് തലക്ക് അടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റില്‍ . ബജരംഗദള പൈവളികെ പഞ്ചായത്ത്‌ ഗഡക സഞ്ചാലകനും ബായാറിലെ ഓട്ടോ ഡ്രൈവറുമായ പ്രശാന്ത് എന്ന ശ്രീധരനെ(27)യാണ് കർണാടകയിൽ നിന്നും അന്വേഷണ ഉദ്യോകസ്ഥർ പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് നാൽപതോളം സംഘപരിവാർ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും പന്ത്രണ്ട് പേരെ പിടികൂടിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here