ഉപ്പള(www.mediavisionnews.in): ഉപ്പള റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥരുടെ മാടമ്പി സ്വഭാവമാണെന്നും, ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ സമര സമിതിയുടെ കൂടെ നിന്ന് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പി. കരുണാകരൻ എം.പി പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഉപ്പള റെയിൽവേ സ്റ്റേഷൻ നിലനിർത്തി, പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് വരെ സമരത്തിൽ ഉറച്ചു നിൽക്കണമെന്ന് സമരസമിതി നേതാക്കളോട് എം.പി ആവശ്യപ്പെട്ടു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ മഞ്ചേശ്വരം താലൂക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമര സമിതി ചെയർമാൻ കെ.എഫ് ഇഖ്ബാൽ ഉപ്പള എം.പിയെ സമര പന്തലിലേക്ക് സ്വീകരിച്ചു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ താലൂക് പ്രസിഡന്റ് രാഘവ ചേരാൽ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും സമര പന്തലിൽ എത്തി അഭിവാദ്യമർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് കെ.ഐ, ഭാസ്കരൻ, ഹനീഫ് റൈയിൻബോ, കമലാക്ഷ പഞ്ച, അശോക് ധീരജ്, കെ.എം. യൂസഫ്, ജബ്ബാർ പള്ളം, റൈഷാദ് ഉപ്പള, നസീർ, റിയാസ് നോട്ട്ഔട്ട്, സാദിക്ക് ചെറുഗോളി, നാസ്സർ ചെർക്കളം, ഉഷ. എം.എസ്, കൊട്ടാരം അബൂബക്കർ, മജീദ് പച്ചമ്പള തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് സമര സമിതി നേതാക്കളായ മെഹമൂദ് കൈകമ്പ, രാഘവ ചേരാൽ, കെ.എഫ്. ഇഖ്ബാൽ, കോസ്മോസ് ഹമീദ്, അഡ്വ: കരീം പൂന, നാസർ ഹിദായത്ത് നഗർ, കെ.എം.കെ ബദ്‌റുദ്ദിൻ തുടങ്ങിയവർ സ്റ്റേഷൻ പരിസരത്ത് ‘ശയന പ്രദക്ഷിണം’ നടത്തി ശുദ്ദി കലശം ചെയ്തു. സമരക്കാരെ റെയിൽവേ സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു.