ബചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ എസ്.വൈ.എസ് ഐക്യദാർഢ്യ റാലി നടത്തി

0
194

ഉപ്പള(www.mediavisionnews.in): കാസർകോഡ് ജില്ലയിലെ പ്രധാന നഗരമായ ഉപ്പളയിലെ റെയിൽവേ സ്റ്റേഷൻ ചില അദികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്തുകളികളുടെ കാരണമായി അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഉപ്പള റെയിൽവേ സ്റ്റേഷനിനെ ഉയർന്ന നിലവാരത്തിലേക് ഉയർത്തുക, ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, മേൽപാലം പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് ജനകീയ മുന്നണിയുടെ നേത്രത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിലേക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എസ്.വൈ.എസ് ഉപ്പള സോൻ ഐക്യദാർഢ്യ പ്രകടിപ്പിച്ചു റാലി നടത്തി.

സോൺ നേതാക്കളായ അബ്ദുൽ റസാഖ് മദനി ബായാർ, അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ, സത്താർ മദനി ഇചിലങ്ങോട്, യൂസഫ് സഖാഫി കണിയാല, ഹസൻ അഹ്‌സനി കുബനൂർ, മൂസ സഖാഫി പൈവളികെ, നാസീർ മാസ്റ്റർ ബന്തിയോട്, ഉമർ മദനി കണിയാല, അനസ് സിദ്ധീഖി ഷിറിയ, മുസ്തഫ മുസ്‌ലിയാർ കയർകട്ട, ലത്തീഫ് സഖാഫി ബേക്കൂർ തുടങ്ങിയവർ നയിച്ചു. സിദ്ദീഖ് സഖാഫി ബായാർ, ഷാഫി സഅദി ഷിറിയ, എം പി മുഹമ്മദ്, അബ്ദുൽ ഹമീദ് സഖാഫി മേർകള റാലിയെ അഭിസംബോധനം ചെയ്തു സംസരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here