ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല കുത്തി താഴെ വീണ ഫോട്ടോഗ്രാഫര്‍ക്ക് കാരുണ്യത്തിന്റെ കരം നീട്ടി രാഹുല്‍ ഗാന്ധി; വീഡിയോ വൈറലാകുന്നു

0
229

ഒഡിഷ:(www.mediavisionnews.in) തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീണ ഫോട്ടോഗ്രാഫര്‍ക്ക് കരുണയുടെ കരം നീട്ടി രാഹുല്‍ ഗാന്ധി. തലയും കുത്തി താഴെ വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇന്ന് രാവിലെ രാഹുല്‍ ഭുവനേശ്വര്‍ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ പടിക്കെട്ടില്‍ നിന്ന് തലകുത്തി താഴെ വീഴുകയായിരുന്നു. പൊലീസുദ്യോഗസ്ഥരും അവിടെ കൂടി നിന്നവരും അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടുന്നതിനിടെ രാഹുല്‍ ഗാന്ധിയും ഓടിയെത്തി കൈ പിടിച്ചുയര്‍ത്തുകയായിരുന്നു.

നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഒഡിഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാഹുല്‍ സന്ദര്‍ശനത്തിനെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here