പോലീസ് നരനായാട്ട്: ബി ജെ പി മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ മാർച്ച് 14 ന്

0
191

കുമ്പള(www.mediavisionnews.in): ഹർത്താലുമായി ബന്ധപ്പെട്ടു നടന്ന അക്രമങ്ങളിൽ ബി ജെ പി – സംഘപരിവാർ പ്രവർത്തകരെ മാത്രം അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്ന പോലീസ് നടപടികളിൽ പ്രതിഷേധിച്ച് 14ന് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക് മാർച്ച് നടത്താൻ ബി ജെ പി മഞ്ചേശ്വരം മണ്ഡലം യോഗം തീരുമാനിച്ചു.

വിവിധ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ നേതൃത്വം നൽകിയ ഡിവൈഎഫ്ഐ, സിപിഎം സിപിഐ, എസ്.ഡി.പി.ഐ എന്നിവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നും യോഗം ആരോപിച്ചു.

മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ ഷെട്ടി സത്യാശങ്കർ ഭട്ട്, കെ.വിനോദൻ, വത്സരാജ്, സദാശിവ, ആദർശ്, മണികണ്ഠ റൈ പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here