പതിനായിരങ്ങൾക്ക് അന്നദാനത്തോടെ മള്ളങ്കൈ ഉറൂസ് സമാപിച്ചു

0
222

ഉപ്പള (www.mediavisionnews.in) : മള്ളങ്കൈ മഖാം ഉറൂസിനു ഭക്തി സാന്ദ്രമായ പരിസമാപ്തി. ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌ക്കാരത്തിനു ശേഷം പതിനായിരങ്ങള്‍ക്കു നെയ്‌ച്ചോര്‍ പൊതി വിതരണം ചെയ്തതോടെയാണ് 11 ദിവസമായി നീണ്ടു നിന്ന ഉറൂസിനു സമാപനമായത്.

മതപ്രസംഗ പരമ്പരയുടെ സമാപനദിവസമായ ശനിയാഴ്ച രാത്രി കുമ്പള ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമിയുടെ ബുർദ്ദ ആസ്വാദന സദസ്സ് നടത്തി. അട്ക മൂസ ഉസ്താദിന്റെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. വിവിധ രാത്രികളില്‍ പ്രഗത്ഭ പണ്ഡിതരും വാഗ്മികളും സംബന്ധിച്ച മത പ്രസംഗം ശ്രവിക്കാന്‍ ആയിരങ്ങളാണ് ഉറൂസ് നഗരിയിലേക്ക് ഒഴുകിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here