ഗാന്ധിവധത്തെ പ്രകീര്‍ത്തിച്ച സംഭവം; ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പൂട്ടിച്ച് കേരളാ സൈബര്‍ വാരിയേഴ്‌സ്

0
288

കോഴിക്കോട് (www.mediavisionnews.in): രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ചതില്‍ പ്രതികാരമെന്നോണം ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് നിശ്ചലമാക്കിയിരിക്കുകയാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍ സംഘം.അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ http://www.abhm.org.in എന്ന വെബ്‌സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‌സ് പൂട്ടിയത്. ഹാക്ക് ചെയ്ത വിവരം കേരള സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വെളിപ്പെടുത്തിയത്.

വെബ്‌സൈറ്റില്‍ ഇപ്പോള്‍ ഹിന്ദുമഹാസഭയുടെ ഉള്ളടക്കങ്ങള്‍ ഒന്നുമില്ല. പകരം ഹിന്ദു മഹാസഭ തുലയട്ടെ എന്ന് ഹാക്കര്‍മാര്‍ വെബ്‌പേജില്‍ കുറിച്ചിട്ടുണ്ട്.സ്വന്തം പ്രവൃത്തികളില്‍ ശരിയുടെയും അംഹിംസയുടേയും പാത പിന്തുടരാന്‍ ഗാന്ധിജി എല്ലായിപ്പോഴും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ മാതൃകയായി തുടരുമെന്നും കേരളാ വാരിയേഴ്‌സ് ഹാക്ക് ചെയ്ത വെബ് പേജില്‍ കുറിക്കുന്നു.

എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ നോവിക്കാനാവില്ല. കണ്ണിന് കണ്ണ് എന്നത് ലോകത്തെ ആകെ അന്ധതയില്‍ ചെന്നവസാനിപ്പിക്കുകയേ ഉള്ളൂ എന്ന മഹാത്മാ ഗാന്ധിയുടെ വചനവും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്.സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയുടെ നേതൃത്വത്തിലാണ് ഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച് ഗാന്ധി വധം ആഘോഷിച്ചത്.പൂജാശകുന്‍ പാണ്ഡെയോട് തലച്ചോര്‍ കളയാതെ തടികുറയ്ക്കാനുള്ള നിര്‍ദേശവും ഹാക്കര്‍മാര്‍ നല്‍കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി സര്‍ക്കാര്‍ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേരളാ വാരിയേഴ്‌സ് ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here