ഖാസി സമരം 107-ാം ദിവസത്തിലേക്ക്: ഐക്യദാർഡ്യമായി കസറഗോഡ് ഇസ്ലാമിക്ക് സെന്റർ

0
220

കാസർഗോഡ്(www.mediavisionnews.in):: ചെമ്പരിക്ക ഖാസി സി.എം ഉസ്താദിന്റെ ആസൂത്രിത കൊലപാതക കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് കാസറഗോഡ് ഒപ്പുമരച്ചുവട്ടിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 107-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നു നടന്ന സമരപരിപാടിക്ക് കസറഗോഡ് ഇസ്ലാമിക്ക് സെന്റർ സമര പന്തലിൽ ഐക്യദാർഡ്യമായി എത്തി, അബൂബക്കർ ഉദുമ അദ്ധ്യക്ഷത വഹിച്ചു. സി.എ ഉസ്മാൻ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്യ്തു. അബ്ദുൽഖാദർ സഹദി, സി.എം, അബ്ദുല്ല കുഞ്ഞി, ഖലീൽ ചെമ്പിരിക്ക, യു.കെ മെഹ്ദീൻകുഞ്ഞി, അബ്ദുൽ ഗഫൂർ, കുന്നറിയ്യത്ത് മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു. ഉബൈദുല്ല കടവത്ത് സ്വാഗതവും, സഹീദ് ചേരൂർ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here