കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കും,​ 16 സീറ്റ് യു.ഡി.എഫിന്,​ പ്രവചനം ടൈംസ് നൗ സര്‍വേയില്‍

0
203

ന്യൂഡല്‍ഹി (www.mediavisionnews.in) : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ ചാനല്‍ ഇലക്ഷന്‍ സര്‍വേഫലം.

വി.എം.ആര്‍- ടൈംസ് നൗ സര്‍വേയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍.ഡി.എ ആദ്യമായി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരിക്കുന്നത് ഇരുപത് സീറ്റുകളില്‍ 16 എണ്ണം യു.ഡി.എഫ് നേടും. ശേഷിക്കുന്ന മൂന്നുസീറ്റ് എല്‍.ഡി.എഫും ഒരു സീറ്റ് എന്‍.ഡി.എയും നേടുമെന്നുമാണ് പ്രവചനം. 2019 ജനുവരിയില്‍ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടതെന്ന് ചാനല്‍ വെളിപ്പെടുത്തുന്നു.

നേരത്തെ എ.ബി.പി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്ളിക് ടിവി സര്‍വേകള്‍ കേരളത്തില്‍ ഇത്തവണയും ബി.ജെ.പിയോ എന്‍.ഡി.എയോ ഒരുസീറ്റും നേടില്ലെന്നാണ് പ്രവചിച്ചത്.യു.ഡി.എഫ് 16ഉം, എല്‍.ഡി.എഫ് നാലും സീറ്റുകള്‍ നേടുമെന്നായിരുന്നു ഈ സര്‍വേകള്‍ പറഞ്ഞത്.

മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും പുറത്തുവിട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ ഡി.എം.കെ – കോണ്‍ഗ്രസ് സഖ്യം 39ല്‍ 35 സീറ്റ് നേടുമെന്നാണ് സര്‍വേഫലം. എ.ഐ.എ.ഡി.എം.കെ -നാലു സീറ്റുനേടും എന്‍.ഡി.എയ്ക്ക് ഒരു സീറ്റും ലഭിക്കില്ല.
ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശത്തിന് തിരിച്ചടി നേരിടും. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 23 സീറ്റ് നേടുമ്ബോള്‍ തെലുങ്കുദേശത്തിന് രണ്ടു സീറ്റുമാത്രമാണ് ലഭിക്കുക. കോണ്‍ഗ്രസും ബി.ജെ.പിയും സംപൂജ്യരാകും.
മറ്റു സംസ്ഥാനങ്ങളിലെ ഫലങ്ങള്‍: കര്‍ണാടക – 28 – ബി.ജെ.പി -14 കോണ്‍ഗ്രസ് – 14
പുതുച്ചേരി – 1 – കോണ്‍ഗ്രസ് – 1
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ – 1 – ബി.ജെ.പി – 1
പശ്ചിമ ബംഗാള്‍ – 42 – തൃണമൂല്‍ കോണ്‍ഗ്രസ് – 32, ബി.ജെ.പി -9, കോണ്‍ഗ്രസ് – 1, ഇടതുപാര്‍ട്ടികള്‍ – 0

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here