കുക്കാറിൽ അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ പണവും, എ.ടി.എം കാർഡും കവർന്നായി ആരോപണം

0
248

ഉപ്പള (www.mediavisionnews.in): കഴിഞ്ഞ ദിവസം മംഗൽപാടി കുക്കാർ സ്കൂളിനടുത്ത്‌ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ബന്തിയോട് അട്ക സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ പണമടക്കമുള്ള വസ്തുക്കൾ കവർന്നായി ബന്ധുക്കളുടെ ആരോപണം

മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മോർച്ചറിയിലുണ്ടായിരുന്ന പോലീസ് ഉദ്യാഗസ്ഥർ അവിടെ സന്നിഹിതരായവരുടെ മുന്നിൽ വെച്ച്, പരേതന്റെ പാന്റ്സിന്റെ കീശയിലുണ്ടായിരുന്ന 19500 രൂപയും, മൊബൈൽ ഫോണും, എ.ടി.എം കാർഡും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. എന്നാൽ ഈ പണത്തിൽ നിന്നും അഞ്ചായിരം രൂപയും, എ.ടി.എം കാർഡും, മൊബൈൽ സിം കാർഡും കാണാതായിരുന്നത്. ഈ ക്രൂര കൃത്യം ചെയ്തത് ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് നാട്ടുകാരും സുഹൃത്തുക്കളും ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here