കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍; ചരിത്ര തീരുമാനവുമായി കേരള സര്‍ക്കാര്‍

0
224

തിരുവനന്തപുരം(www.mediavisionnews.in): കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇനി മുതല്‍ പെന്‍ഷനും. രാജ്യത്ത് തന്നെ ആദ്യമായാണ് കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ പെന്‍ഷന് അര്‍ഹരാകുന്നത്. 97 പേര്‍ക്കാണ് ആദ്യമായി പെന്‍ഷന്‍ അനുവദിച്ചത്. പെന്‍ഷന്‍ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ‘കടകളും, വാണിജ്യസ്ഥാപനങ്ങളും വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്’ വഴിയാണ് പദ്ധതി നടപ്പിലാക്കുക.

ജനക്ഷേമം, വികസനം, തൊഴിലാളി സംരക്ഷണം എന്നിവ കോര്‍ത്തിണക്കിയുള്ള വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട തൊഴിലാളി തൊഴിലുടമ ബന്ധവും ആരോഗ്യപരമായ തൊഴില്‍ സംസ്‌കാരവുമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. മിനിമം കൂലി ഉറപ്പാക്കാന്‍ വ്യക്തമായ നടപടി സ്വീകരിച്ചു. 26 മേഖലകളില്‍ മിനിമം വേതനം പുതുക്കി. കാലാവധി കഴിയുന്നതോടെ മറ്റിടങ്ങളിലും വേതനം പുതുക്കും. അടിസ്ഥാന വേതനം എല്ലാ മേഖലകളിലും ഉറപ്പുവരുത്തും. തൊഴിലാളി ആരാണോ എന്ന് നോക്കില്ല.

റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 79 ശതമാനം തൊഴില്‍ മേഖലയിലും സുരക്ഷിതത്വമില്ല. തൊഴിലാളികളുടെ അവകാശം ഹനിക്കുകയും കോര്‍പറേറ്റുകള്‍ക്ക് സഹായം ചെയ്യുകയുമാണ്. എന്നാല്‍, കേരളത്തില്‍ അതല്ല അവസ്ഥ. തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടികളാണ് കേരളം സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here