‘എന്നെ മനസിലായില്ലേ ഞാന്‍ എരഞ്ഞോളി മൂസയാണ്, ജീവനോട് കൂടി തന്നെ പറയുകയാണ്’ ; മരിച്ചെന്നുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ എരഞ്ഞോളി മൂസ

0
222

കണ്ണൂര്‍ (www.mediavisionnews.in)  : താന്‍ മരിച്ചെന്ന് ഫേസ്ബുക്കിലും മറ്റു സോഷ്യല്‍മീഡികളിലും നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ വീഡിയോ സന്ദേശവുമായി ഗായകന്‍ എരഞ്ഞോളി മൂസ.

എന്നെ മനസിലായില്ലേ ഞാന്‍ എരഞ്ഞോളി മൂസയാണ്. ജീവനോട് കൂടി തന്നെ പറയുകയാണ്, എന്നെ പറ്റി ഒരു തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത് ഇല്ലാത്തതാണെന്ന് എല്ലാവരും അറിയണം. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനുള്ള വഴിയുണ്ടാക്കണമെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകീട്ട് മുതലാണ് ഫേസ്ബുക്കിലടക്കം വ്യാജവാര്‍ത്ത വന്നിരുന്നത്. ‘ഇനിയില്ല ഈ നാദം, എരഞ്ഞോളി മൂസക്ക നാഥന്റെ സന്നിധിയിലേക്ക് മടങ്ങി’ എന്നു തുടങ്ങുന്ന സന്ദേശങ്ങളാണ് പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ വീഡിയോയുമായി എരഞ്ഞോളി മൂസയ്ക്ക് എത്തേണ്ടി വന്നത്.

അർജന്റ് ഷെയർ ….!!!എരിഞ്ഞോളി മൂസ ജീവനോടുകൂടെ പറയുന്നത് കേൾക്കാം..മൂസക്ക അന്തരിച്ചു എന്ന വാർത്ത വ്യാജമാണ്…#Please_Share_Maximum Ente Kannur കണ്ണൂർ ജില്ലാ?

Posted by Ente Kannur കണ്ണൂർ ജില്ലാ on Wednesday, January 30, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here