‘എത്ര വേണമെങ്കിലും എഴുതിയെടുത്തോളൂ’; മുന്‍ ഇന്ത്യന്‍ താരത്തിന്റെ ചികിത്സയ്ക്ക് ബ്ലാങ്ക്‌ചെക്ക് നല്‍കി ക്രുനാല്‍ പാണ്ഡ്യ

0
256

മുംബൈ (www.mediavisionnews.in):വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായഹസ്തവുമായി ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ. ആവശ്യമുള്ള പണം എഴുതിയെടുക്കാന്‍ ബ്ലാങ്ക്‌ചെക്കാണ് താരം മാര്‍ട്ടിന്റെ കുടുംബത്തിന് നല്‍കിയിരിക്കുന്നത്.

‘സര്‍ ആവശ്യമുള്ളത് എഴുതിയെടുത്തോളൂ. ഒരു ലക്ഷത്തില്‍ കുറയരുത്’. ക്രുനാല്‍ പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജേക്കബ് മാര്‍ട്ടിന് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ ബി.സി.സി.ഐ ഉള്‍പ്പെടെയുള്ള സംഘടനകളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് നിരവധി പേരാണ് സഹായം ഉറപ്പ് നല്‍കിയത്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി സഞ്ജയ് പട്ടേലാണ് ആദ്യം സഹായം വാഗദാനം ചെയ്തത്.

സൗരവ് ഗാംഗുലി, രവിശാസ്ത്രി, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയവരാണ് ഇപ്പോള്‍ സഹായിക്കാമെന്നേറ്റിട്ടുള്ളത്.

താനും മാര്‍ട്ടിനും ഒരുമിച്ച് കളിച്ചവരാണെന്നും ഈ അവസരത്തില്‍ ഒറ്റയ്ക്കല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ഒറ്റയ്ക്കല്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.

1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങള്‍ കളിച്ച താരമാണ് ജേക്കബ്. ഡിസംബര്‍ 28നാണ് അദ്ദേഹത്തിന് അപകടത്തില്‍ പരിക്കേറ്റത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here