ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ സമര സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 18 ദിവസം പിന്നിട്ടു

0
203

ഉപ്പള(www.mediavisionnews.in): ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ സമര സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 18 ദിവസം പിന്നിട്ടു. അതിനിടെ സമര സമിതി നേതാക്കളെ ചർച്ചക്ക് ക്ഷണിച്ച് റെയിൽവേ അധികൃതർ.

ഇന്നത്തെ സമരത്തിൽ വ്യവസായ പ്രമുഖൻ യൂ.കെ യൂസഫ് മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ എം.സി ഖമറുദ്ദിൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സി.ടി.അഹ്‌മദ്‌ അലി, സമര സമിതി ചെയർമാൻ കെ.എഫ് ഇഖ്ബാൽ, കരിവെള്ളൂർ വിജയൻ, അബ്ദുൽ ലത്തീഫ് അറബി, അഫ്രീസ് അസ്ഹരി, മെഹമൂദ് കൈകമ്പ, കോസ്മോസ് ഹമീദ്, മൂസ ബി ചെർക്കള, മെഹമൂദ് സീഗന്റടി പ്രസംഗിച്ചു.

മണ്ണംകുഴി നേർവഴി ഇസ്ലാമിക്‌ സെന്റർ, ഉപ്പള ഗേറ്റ് സോഷ്യൽ വെൽഫെയർ, ഫാസ്ക് ക്ലബ്‌ തുടങ്ങിയവർ ഐക്യദാർഢ്യവുമായി സമര പന്തലിൽ എത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here