ആർ.എസ്.എസ് മഞ്ചേശ്വരത്തെ കലാപഭൂമിയാകുന്നു- ഡി.വൈ.എഫ്.ഐ

0
200

ഉപ്പള(www.mediavisionnews.in): ആർഎസ്എസ് സംഘപരിവാർ മഞ്ചേശ്വരത്തെ കലാപഭൂമിയാകുന്നുവെന്നും, ആരാധനകേന്ദ്രത്തിന്റെ പേര് പറഞ്ഞ് ഉത്തരേന്ത്യൻ മോഡൽ കലാപത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാദിഖ് ചെറുഗോളി.

ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ ഹർത്തലിന്റെ മറവിൽ ബന്തിയോട്, ബായാർ, കടമ്പാർ, കുഞ്ചത്തൂർ, തലപ്പാടി എന്നിവിടങ്ങളിൽ ആരാധനകേന്ദ്രങ്ങൾക്കും വീടുകൾക്കും നിരവധി വാഹനങ്ങൾ, കടക്കൾക്ക് നേരെയുണ്ടായ അക്രമം. ഇത് കൂടാതെ സി.പി.എം മഞ്ചേശ്വരം ഏരിയ കമ്മിറ്റി ഒഫീസ്, ബന്തിയോട് ലോക്കൽ കമ്മിറ്റി ഒഫീസുൽപ്പെടെ അടിച്ച് തകർകുകയും തീ ഇടുകയും ചെയ്തത് മുമ്പ് പല കേസുകളിൽ പ്രതിയായിട്ടുള്ളവരാണ്. ആർ.എസ്.എസ്‌ സംഘപരിവാർ ക്രിമിനലുകളാണ് ഇതിന് നേതൃത്വം കൊടുത്തത്. യതാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും, ആർ.എസ്.എസ് സംഘപരിവാർ നടത്തുന്ന കലാപത്തിനെതിരെ ജനങ്ങളെ അണിനിരത്തികൊണ്ട് ശക്തമായ പ്രതിക്ഷേത പരിപാടികൾ സംഘടിപ്പിക്കുമെന്ന് സാദിഖ് പ്രസ്ഥാവനയിൽ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here