അയോധ്യകേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ നിന്നും ഒരു ജഡ്ജി പിന്മാറി; പിന്മാറ്റം സുന്നി വഖഫ് ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്ന്

0
223

ന്യൂഡല്‍ഹി(www.mediavisionnews.in): അയോധ്യകേസ് പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അന്തിമ വാദം കേള്‍ക്കുന്ന തീയതി ഇന്ന് തീരുമാനിക്കാനായില്ല.

അതേസമയം അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി. വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. അഭിഭാഷകനായിരിക്കെ അയോധ്യ കേസില്‍ ഹാജരായിട്ടുണ്ടെന്ന് അഡ്വ.രാജീവ് ധവാന്‍ അറിയിച്ചു.

നേരത്തേ അലഹബാദ് ഹൈക്കോടതി അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ടിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ വിധിക്കെതിരെ 16 ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്.

രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. അതുകൊണ്ടുതന്നെ കേസില്‍ അന്തിമവിധി പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here