ഉപ്പള(www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്തിന് സമീപം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ ഭൂമി, വിഭജനം നടത്തിയ പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനെതിരെ പഞ്ചായത്തോഫീസിലേക്ക് മംഗൽപ്പാടി വികസന സമിതി പ്രതിഷേധ മാർച്ച് നടത്തി. കൈകമ്പയിൽ നിന്നാരംഭിച്ച മാർച്ച് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഎം നേതാവ് രമണൻ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ്, അബൂ തമാം, സിദ്ധീഖ് കൈകമ്പ, റസാഖ് പൂന, ഹനീഫ്, സലിം ബൈദല, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഫാറൂഖ് ഷിറിയ സ്വാഗതവും കരീം പൂന നന്ദിയും പറഞ്ഞു.
Home Local News സർക്കാർ സ്ഥലങ്ങൾ സംരക്ഷിക്കണം: മംഗൽപ്പാടി പഞ്ചായത്തോഫീസിലേക്ക് വികസന സമിതി മാർച്ച് നടത്തി