സിഡ്‌നി (www.mediavisionnews.in): ടെലവിഷന്‍ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യക്ക് കഷ്ടകാലം ഒഴിയുന്നില്ല. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ താരത്തിനെതിരെ ബിസിസിഐ നടപടി എടുത്തതിന് പിന്നാലെ താരവുമായി കരാറുണ്ടായിരുന്ന ഷേവിംഗ് ഉല്‍പന്ന കമ്പനിയായ ജില്ലെറ്റ് മാച്ച് 3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചു.
ഹര്‍ദികിന്റെ പരാമര്‍ശങ്ങള്‍ കമ്പനിയുടെ മൂല്യങ്ങള്‍ക്ക് എതിരാണ് എന്നാണ് ജില്ലെറ്റിന്റെ നിലപാട്. ഹര്‍ദികിന്റെയും രാഹുലിന്റെയും മറ്റ് സ്‌പോണ്‍സര്‍മാരും പരസ്യ കരാറുകള്‍ പുനപരിശോധിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴോളം ബ്രാന്‍ഡുകളുമായാണ് പാണ്ഡ്യക്ക് കരാറുള്ളത്.
ഈ സംഭവത്തോടെ താരങ്ങളുടെ പരസ്യ മൂലം ഇടിയുമെന്നും റിപ്പോര്‍ട്ടുണ്ട്. പൊതു പരിപാടികളില്‍ നിന്നും ടോക് ഷോയില്‍ നിന്നും താരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചതും ബ്രാന്‍ഡുകളെ പ്രതികൂലമായി ബാധിക്കും.
കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ചാറ്റ് ഷോയിലാണ് താരങ്ങള്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായോതോടെ ഇരുവരെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു.