സംസ്ഥാനത്തെ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും; വ്യാഴാഴ്ച മുതല്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കും

0
263

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്തെ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ നവംബര്‍ 15 വരെ പേരു ചേര്‍ക്കാനും വിലാസം മാറ്റാനും അപേക്ഷിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയും മാറ്റംവരുത്തിയുമുള്ള പട്ടികയാണ് ഇന്നു പ്രസിദ്ധീകരിക്കുക.

തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ തങ്ങളുടെ പേരു ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു വോട്ടര്‍മാര്‍ക്കു പരിശോധിക്കാം. നാളെ മുതല്‍ പുതുതായി അപേക്ഷിക്കാനും വിലാസം മാറ്റാനും വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്കു തലേന്നുവരെ പട്ടികയില്‍ പേരു ചേര്‍ക്കാനാകും. വോട്ടെടുപ്പിനു മുന്‍പ് ഇവരുടെ പേരു കൂടി ഉള്‍പ്പെടുത്തി അനുബന്ധ വോട്ടര്‍ പട്ടിക തയാറാക്കും. മുഖ്യപട്ടികയിലും അനുബന്ധ പട്ടികയിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകുക. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അടുത്ത മാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധി സംസ്ഥാനത്ത് എത്തും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here