വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് പള്ളി കമ്മിറ്റി

0
323

പത്തനംതിട്ട(www.mediavisionnews.in): ശബരിമല തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായ വാവര്‍ പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു.  ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി കൊണ്ടാണ് എരുമേലി വാവര്‍ പള്ളി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

യുവതീപ്രവേശന വിധിയ്ക്ക് മുന്‍പോ ശേഷമോ വാവര്‍ പള്ളിയില്‍ ഒരു തരത്തിലുള്ള നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വാവര് പള്ളി അധികൃതര്‍ അറിയിച്ചു. വിധി വരുന്നതിനും വളരെ കാലം മുന്‍പേ തന്നെ വാവര് പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ടായിരുന്നു. പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പന്പയ്ക്ക് പോയിരുന്നത്. വാവര്‍ പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങൾ തുടരാമെന്ന് മഹല്ല് പ്രസി. അഡ്വ.പി എച്ച് ഷാജഹാൻ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here