ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താനും പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെൽഹി പൊലീസിന് കത്ത് നൽകി.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതായി ഫേസ് ബുക്കും വാട്സ്ആപ്പും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. തെറ്റായ വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കതിനാൽ അത് പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് കമ്മീഷന്റെ തീരുമാനം.