മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

0
226

ന്യൂദല്‍ഹി (www.mediavisionnews.in) : മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസായിരുന്നു. നീണ്ട നാളുകളായി മറവി രോഗത്തിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 14ാം ലോക്‌സഭയില്‍ അംഗമായിരുന്ന അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമത പാര്‍ട്ടിയുടെ  സ്ഥാപക  നേതാക്കളില്‍  ഒരാളാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്.

1930ല്‍ മംഗലാപുരത്താണ് ജോര്‍ജ് ഫെര്‍ണാണ്ടസ് ജനിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here