മഞ്ചേശ്വരം താലൂക്ക് പേര് മാറ്റം ഉപേക്ഷിച്ചു

0
209

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം താലൂക്കിനെ തുളുനാട് താലൂക്ക് എന്ന നാമകരണം ചെയ്യുന്ന നീക്കം ഉപേക്ഷിച്ചതായി കേരള സർക്കാർ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിക്ക് ഉറപ്പു നൽകിയതായി എം.കെ അലി അറിയിച്ചു.

താലൂക്കിന്റെ പേര് മാറ്റത്തിനെതിരെ ഭരണഭാഷ വികസന സമിതി പ്രക്ഷോഭത്തിലായിരുന്നു. 2018 ആഗസ്റ്റിൽ സർവ്വകക്ഷികളുടെയും പൗരപ്രമുഖരുടേയും യോഗം സംഘടിപ്പിച്ച് പേര് മാറ്റം സംബന്ധിച്ച് ബഹുജനാഭിപ്രായം സ്വരൂപിക്കാൻ തഹസിൽദാർക്ക് സർക്കാരിൽ നിന്ന് നിർദേശമുണ്ടായിരുന്നു. ഈ നീക്കത്തിനെതിരെയാണ് ഭരണഭാഷ വികസന സമിതി പ്രക്ഷോഭം സംഘടിപ്പിച്ചത്.

റവന്യു വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി സിമി ജോസാണ് ഉത്തരവിൽ ഒപ്പുവെച്ചത്. പേര് മാറ്റം ഉപേക്ഷിച്ച കേരള സർക്കാരിനെ ഭരണ ഭാഷ വികസന സമിതി അഭിനന്ദിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here