ബിജെപിയുടെ അട്ടിമറി നീക്കത്തിന് കോണ്‍ഗ്രസിന്റെ മരണമാസ് മറുപടി; കര്‍ണാടകയില്‍ ബിജെപി എംഎല്‍എമാരെ തിരികെ വിളിച്ച് പാര്‍ട്ടി

0
232

ബംഗളൂരു(www.mediavisionnews.in): കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ ”ഓപ്പറേഷന്‍ ലോട്ടസ്” നടപ്പാക്കാനുള്ള ബിജെപി ശ്രമം പാളിയെന്ന് സൂചനകള്‍. ഇതിന്റെ ഭാഗമായി രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തങ്ങളുടെ പാളയത്തിലെത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ അട്ടിമറിക്കുന്നതിന് കളമൊരുക്കിയ ബിജെപിക്ക് ഡി കെ ശിവകുമാറിനെ മുന്നില്‍ നിര്‍ത്തി അപ്രതീക്ഷിത തിരിച്ചടിയാണ് കോണ്‍ഗ്രസ് കൊടുത്തത്. ബിജെപി പാളയത്തിലുള്ള എട്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സ്വാധീനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് തങ്ങളുടെ എംഎംഎല്‍മാരെ മാറ്റി ബിജെപി സുരക്ഷിതമാക്കി.

തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തങ്ങള്‍ സന്നദ്ധമാണ്. അത് നിങ്ങള്‍ തരാമെന്ന് ഡി കെ ശിവകുമാര്‍ അടക്കം അഞ്ച് പേര്‍ പ്രഖ്യാപിച്ചതോടെ ബിജെപി പാളയത്തിലേക്ക് ചാഞ്ഞ കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസ് മാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ബിജെപി ഒട്ടും പ്രതീക്ഷിക്കാത്ത രാഷ്ട്രീയ കരുനീക്കമായിരുന്നു. വെള്ളിയാഴ്ച കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു.

ഇതോടെ ഏറെകുറെ പ്രതീക്ഷ നഷ്ടമായതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ തങ്ങളുടെ എംഎല്‍എമാരെ തിരിച്ച് വിളിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് പരമാവധി വേട്ട് നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വീണ്ടും ”ഓപ്പറേഷന്‍ ലോട്ടസ്” നടപ്പാക്കാനായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here