ബിജെപിക്ക് തിരിച്ചടിയെന്ന് സര്‍വ്വേ; വിശാലപ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപി തകര്‍ന്നടിയും

0
228

ദില്ലി(www.mediavisionnews.in):  ബിഎസ്പി , എസ്പി സഖ്യവുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ലഭിക്കുക അഞ്ച് സീറ്റുകള്‍ മാത്രമെന്ന്  സര്‍വ്വേ ഫലം. കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയതിലൂടെ സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ചെയ്തത് വലിയ തെറ്റാണെന്നും ഇന്ത്യാ ടുഡേ സര്‍വ്വേ ഫലം വിശദമാക്കുന്നു. ബിജെപിക്കെതിരായി ബിഎസ്പി, എസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ ബിജെപിക്കെതിരായി ഒന്നിച്ചാല്‍ പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാവും ബിജെപിക്ക് ലഭിക്കുകയെന്നാണ് സര്‍വ്വേ വിശദമാക്കുന്നത്.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമായി വിലയിരുത്തുന്ന മൂഡ് ഓഫ് നേഷന്റേതാണ് സര്‍വ്വേ. 2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാ ദളും ചേര്‍ന്ന് 80 ല്‍ 73 സീറ്റുകളും നേടിയിരുന്നു. ഇവര്‍ചേര്‍ന്നുള്ള വോട്ട് ഷെയര്‍ 43.3 ശതമാനമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 73 സീറ്റ് എന്നത് 5 സീറ്റ് എന്നതിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here