ബായാര്‍ പദവില്‍ കട കുത്തിത്തുറന്ന് മോഷണം

0
225

ബായാര്‍(www.mediavisionnews.in): ബായാര്‍ പദവില്‍ കട കുത്തിത്തുറന്ന് മോഷണം. ബായാര്‍ പദവ് കേംക്കോയ്ക്ക് സമീപത്തുള്ള അബ്ദുള്‍ റഹിമാന്‍ ഹാജിയുടെ കടയിലാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. 2 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ബായാര്‍ പദവില്‍ പോലീസ് എയ്ഡ് പോസ്റ്റ് നില നില്‍ക്കെ 200 മീറ്റര്‍ അകലെയാണ് മോഷണം നടന്നത്. രാത്രി കാലങ്ങളില്‍ ബായാര്‍ പ്രദേശത്ത് വ്യാപകമായ കളവ് നടത്തുന്നതായി പരാതി. ഇതിന് മുന്‍പും ബായാറില്‍ സമാന സംഭവം നടന്നിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കി. ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യഥാര്‍ത്ഥ പ്രതികളെ പിടി കൂടാന്‍ സാധിക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here