ഉപ്പള(www.mediavisionnews.in): ബചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ എന്ന മുദ്രാവാക്യമുയർത്തി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ താലൂക് കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹം ഇരുപത്തി ആറാം ദിവസം പിന്നിട്ടു.
റിപ്പബ്ലിക്ക് ദിനമായ ഇന്ന് റെയിൽവേ അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗാന്ധിയൻ ഗുരുവപ്പയും, സമരസമിതി നേതാക്കളും കറുത്ത തുണിയിൽ വായ മൂടി കെട്ടി പ്രതിഷേധം അറിയിച്ചു. അവഗണന തുടർന്നാൽ റെയിൽവേ സ്റ്റേഷനിൽ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നും, റെയിൽവേ സ്റ്റേഷനിലേക്കു ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും സമര സമിതി നേതാക്കൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ താലൂക്ക് സെക്രട്ടറി ഹമീദ് കോസ്മോസ് അധ്യക്ഷത വഹിച്ചു. മജീദ് പച്ചമ്പള സ്വാഗതം പറഞ്ഞു. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ബന്തിയോട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പ്രതിഷേധം സമരത്തിന് ഗാന്ധിയൻ ഗുരുവപ്പ, സമര സമിതി ചെയർമാൻ കെ.എഫ് ഇക്ബാൽ ഉപ്പള, മെഹമൂദ് കൈകമ്പ, അബ്ബാസ് ഓണന്ത, രാഘവ ചേരാൽ, അബു തമാം, അബൂബക്കർ കൊട്ടാരം, ഇബ്രാഹിം മോമിൻ, റൈഷാദ്ദ് ഉപ്പള, ബദ്റുദീൻ കെ.എം.കെ, ഉഷ എം.എസ്, അഡ്വ: കരീം, ഷാജി ബഹ്‌റൈൻ, മെഹമൂദ് മണ്ണംകുഴി എന്നിവർ നേതൃത്വം നൽകി. സിദ്ധിക്ക് കൈകമ്പ നന്ദി പറഞ്ഞു.