ന്യൂഡല്‍ഹി (www.mediavisionnews.in) : രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാദ്ഗാനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലായിരുന്നു രാഹുലിന്റെ പ്രസ്താവന.
കോണ്‍ഗ്രസ് ഒരു ചരിത്രപരമായ തീരുമാനം എടുത്തിരിക്കയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കും. രാജ്യത്തെ ഓരോ സാധാരണക്കാരനും നിശ്ചിത വരുമാനം ലഭിക്കും. ഇതിനര്‍ത്ഥം പട്ടിണിയും ദരിദ്രരായ ജനതയും ഇന്ത്യയിലുണ്ടാകില്ല എന്നാണ്. ഇതാണ് ഞങ്ങളുടെ കാഴ്ചപ്പാടും വാദ്ഗാനവും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കുകയാണ്. റാഫാല്‍ അഴിമതിയും, അനില്‍ അംബാനിയും, നീരവ് മോഡിയും, വിജയ് മല്യയും മെഹുല്‍ ചോക്‌സിയും ഉള്‍പ്പെടുന്നതാണ് ആദ്യത്തെ വിഭാഗം. രണ്ടാമത്തെ വിഭാഗം ഇന്ത്യയിലെ ദരിദ്രരായ കര്‍ഷകരാണ്. നമുക്ക് രണ്ടു തരം ഇന്ത്യക്കാര്‍ വേണ്ട. ഒരൊറ്റ ഇന്ത്യയാണ് വേണ്ടത്.
ലക്ഷക്കണക്കിന് സഹോദരീ സഹോദരന്മാര്‍ ദാരിദ്ര്യത്തിന്റെ പീഡനത്തില്‍ കഴിയുമ്ബോള്‍ നമുക്ക് പുതിയ ഇന്ത്യയെ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.