കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപണം; കോണ്‍ഗ്രസും ലീഗും പരാജയപ്പെട്ടത് അട്ടിമറിയിലൂടെയെന്ന് മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

0
237

കോഴിക്കോട്(www.mediavisionnews.in):: കേരള നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്. 2016-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ മുസ്ഫിര്‍ കാരക്കുന്ന് ആരോപിക്കുന്നു. മലപ്പുറം ജില്ലയിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മറ്റൊരു സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടത് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചതിലൂടെ ആണെന്നും ഇതിന് മതിയായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. തെളിവുകള്‍ കൈമാറി സുതാര്യമായ ഏത് അന്വേഷണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുസ്ഫിര്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയുള്ള പോസ്റ്റിലാണ് മുസ്ഫിറിന്റെ വെളിപ്പെടുത്തല്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മറ്റൊരു സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചതിലൂടെ ആണ് എന്നതിന് മതിയായ തെളിവുകള്‍ എന്റെ പക്കലുണ്ട്. പ്രസ്തുത തെളിവുകള്‍ കൈമാറി സുതാര്യമായ ഏത് അന്വേഷണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് കൂടി ഇതിനാല്‍ അറിയിക്കട്ടെ.

ഇരുമണ്ഡലങ്ങളിലേയും 50 ഓളം ബുത്തുകളിലെ വോട്ടിംഗ് മെഷീനുകളിലാണ് കൃത്രിമം കാണിച്ച് ഫലം അട്ടിമറിച്ചത്. ഇതിനുള്ള സാങ്കേതിക സഹായം നല്‍കിയത് തിരുവനന്തപുരത്തെ ഒരു ഐടി കമ്പനിയായിരുന്നു. പോളിംഗ്ഗ് ബൂത്തിലെ ഇ വി എം സ്ഥാപിച്ച മേശയുടെ താഴെ ചൂയിംഗ് ഗം ഉപയോഗിച്ച് ആദ്യം വോട്ടുചെയ്യാനെത്തുന്ന സ്ഥാനാര്‍ത്ഥിയുടെ വിശ്വസ്തന്‍ ഷര്‍ട്ടിന്റെ ബട്ടണോളം മാത്രം വലിപ്പം വരുന്ന ഇലക്ട്രോണിക് ചിപ്പ് ഒട്ടിച്ച്, ബൂത്തിന്റെ 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിര്‍ത്തിയിട്ട കാറിലിരുന്ന് ലാപ്ടോപ്പിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും സഹായത്താന്‍ ആര് വോട്ടുരേഖപ്പെടുത്തിയാലും അത് സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വീഴ്ത്തുന്ന രീതിയില്‍ പ്രോഗ്രാമിംഗ് നടത്തിയാണ് അട്ടിമറി നടന്നത്. 5 കോടി രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിയില്‍ നിന്നും തിരുവന്തനപുരത്തെ ഐടി കമ്പനി പ്രതിഫലമായി വാങ്ങിയത്. ഇതില്‍ 2.5 കോടി രൂപ പോളിംഗിന് മുമ്പും ബാക്കി തുക ഫലമറിഞ്ഞതിന് ശേഷവുമാണ് കൈമാറിയത്.

ഇവ്വിഷയകരമായി എന്റെ പക്കലുള്ള മുഴുവന്‍ തെളിവുകളുമായി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കുന്ന എനിക്ക് എല്ലാ ജനാധിപത്യ സ്നേഹികളുടെയും പിന്തുണയുണ്ടാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍…

Posted by Musfir Karakkunnu on Monday, January 21, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here