കാസര്‍കോട് ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ്: എംഎഫ്എ മംഗല്‍പാടി ഫൈനലില്‍

0
237

കാസര്‍കോട്(www.mediavisionnews.in): ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്രിക്കറ്റ് ലീഗില്‍ സി ഡിവിഷനില്‍ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ എംഎഫ്എ മംഗല്‍പാടി 15 റണ്‍സിന് നാഷണല്‍ ചെമ്പരിക്കയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത എംഎഫ്എ 21 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തു. നിയാസ് 38 റണ്‍സും ചെമ്പരിക്കയുടെ ഫവാസ് 2, മഹ്റൂഫ് 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെമ്പരിക്കയുടെ പോരാട്ടം 19.5 ഓവറില്‍ 92 റണ്‍സില്‍ അവസാനിച്ചു. അജിത്ത് 31 റണ്‍സും എംഎഫ്എയുടെ നസീര്‍ 3, ശ്രീധര്‍ 2, നിധിന്‍ 2 വിക്കറ്റും നേടി. നസീറിനെ കളിയിലെ താരമായി തെരെഞ്ഞെടുത്തു.

ഫെബ്രവരി രണ്ട് ശനിയാഴ്ച നടക്കുന്ന ഫൈനലിൽ എംഎഫ്എ മംഗല്‍പാടി കെഎന്‍സിസി കാഞ്ഞങ്ങാടിനെ നേരിടും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here