ബംഗളുരു(www.mediavisionnews.in): കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ വീണ്ടും പ്രതിസന്ധി. രാജി ഭീഷണിയുയര്‍ത്തി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍ട്ടി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ രാജി വെയ്ക്കുമെന്ന് കുമാരസ്വാമി മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസാണ് ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ടത്. എനിക്കല്ല ഇതില്‍ ഉത്തരവാദിത്വമുള്ളത്. അവര്‍ക്ക് ഇങ്ങിനെ തുടരാനാണ് ഭാവമെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണ് ഞാന്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരിധി ലംഘിക്കുകയാണ്. കോണ്‍ഗ്രസ് അവരെ നിലയ്ക്ക് നിര്‍ത്തണം. കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ ദിവസം പരിപാടിയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യയെ എംഎല്‍എമാര്‍ ‘ഞങ്ങളുടെ മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് കുമാരസ്വാമിയുടെ രാജി ഭീഷണി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കര്‍ണാടകയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനായി ജെഡിഎസ് നേതാവ് തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം മറ്റു പാര്‍ട്ടികളുടെ പിന്തുണ കോണ്‍ഗ്രസിന് നേടുന്നതിന് സഹായകരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.