കരീം മുസ്ലിയാർ വധശ്രമ കേസ് സ്‌പെഷ്യൽ ടീമിനെ കൊണ്ട് അന്വോഷിപ്പിക്കണം: മുസ്ലിം ലീഗ്‌

0
234

ഉപ്പള(www.mediavisionnews.in): ഹർത്താൽ ദിവസം ബായാറിൽ വെ വെച്ച് സംഘ്പരിവാർ – ആർ.എസ്.എസ് ക്രിമിനൽ സംഘം മദ്രസ്സാ അധ്യാപകനായ കരീം മുസ്ലിയാരെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് സ്‌പെഷ്യൽ ടീമിനെ കൊണ്ട്‌ അന്വോഷിപ്പിക്കണമെന്ന് മുസ്ലിം ലീഗ്‌ മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

സമീപത്തെ സിസിടിവിയിലൂടെ അക്രമികളുടെ ദൃശ്യങ്ങളിൽ വ്യക്തമായി ഉണ്ടായിരിക്കേ മുഖ്യപ്രതിയെയോ അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റു ഭൂരിഭാഗം പ്രതികളെയോ ആഴ്ചകൾ പിന്നിട്ടിട്ടും പിടികൂടാൻ ഇത്‌ വരേയും ലോക്കൽ പൊലീസിന് സാധിച്ചിട്ടില്ല. കർണാടകയിൽ നിന്നുള്ള ഗുണ്ടാ സംഘങ്ങൾ ഉൾപ്പടെയുള്ള പ്രതികളാണിതിന്റെ പിന്നിലെന്നിരിക്കെ വൻ ഗൂഡാലോചനയും നടന്നിട്ടുണ്ട്. വസ്തു നിഷ്ടമായ അന്വോഷണം നടത്തിയാൽ മാത്രമേ ഇത് പുറത്തു കൊണ്ടുവരാൻ സാധിക്കുകയുള്ളു. അത്‌ കൊണ്ട്‌ നിഷ്‌പക്ഷമായ അന്വോഷണത്തിന് ഉന്നത പോലീസ് സംഘത്തെ അടിയന്തിരമായി നിയോഗിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡി ജി പി തുങ്ങിയവർക്ക്‌ നിവേദനം നൽകാനും തീരുമാനിച്ചു. കേസിനാവശ്യമായ നിയമ സഹായം പാർട്ടി നൽകുമെന്നും പ്രിസിഡണ്ട് ടി.എ മൂസയും, ജനറൽ സെക്രട്ടറി എം അബ്ബാസും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here