ഉപ്പള കുക്കാറില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

0
230

ഉപ്പള(www.mediavisionnews.in): മംഗൽപ്പാടി കുക്കാറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബന്തിയോട്-അടുക്ക സ്വദേശി അബൂബക്കർ സിദ്ധിക്കാണ് (37) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. സിദ്ധീഖ് ഓടിക്കുകയായിരുന്ന ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് അബൂബക്കറിനെ മംഗലാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും, വഴി മദ്ധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗൽപ്പാടി ഗവ ഹോസ്പിറ്റൽ മോർച്ചറിയിൽ മാറ്റി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here