ആചാര സംരക്ഷണത്തിന്റെ പേരിൽ നടന്ന അക്രമം അപലപനിയം എസ്.കെ.എസ്.എസ്.എഫ് ബായാർ

0
208

ഉപ്പള (www.mediavisionnews.in): ബായാറിൽ ആചാര സംരക്ഷണത്തിന്റെ പേരിൽ നാടിനെ കലാപഭൂമി ആക്കാൻ ശ്രമിക്കുകയും വഴിയാത്രക്കാരനായ മദ്രസ അധ്യാപകൻ കരീം മൗലവിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും തൊട്ടടുത്തുള്ള പള്ളിക്കും മുസ്ലിം വീടുകൾക്കും നേരെ കല്ലെറിയുകയും ചെയ്ത സംഘപരിവാർ കൃത്യം അപലപനിയമാന്നെന്ന് എസ്.കെ.എസ്.എസ്.എഫ് ബായാർ ശാഖ ആരോപ്പിച്ചു.

കൃത്യത്തിൽ പങ്കെടുത്ത നാല്പതോളം സംഘപരിവാർ പ്രവർത്തകർക്കെതെരെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കൊലപാതക ശ്രമത്തിനും വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചതിനും ജാമ്യമില്ലാ വകപ്പുകൾ ചേർത്തു എഫ് ഐ ആർ റിജിസ്റ്റർ ചെയിതിട്ടുണ്ടെന്നും അതിൽ ഒമ്പതോളം പ്രതികളെ അറസ്റ്റ് ചെയിതിട്ടുണ്ടെന്ന് അന്വേഷണ ചുമതലയിലുള്ള സി.ഐ സി.ബി തോമസ് അറിയിച്ചു.

മുഴുവൻ പ്രതികളെയും എത്രയും പെട്ടന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്ന് യോഗം അഭിപ്രായപെട്ടു. ശംസുൽ ഉലമ ഇസ്‌ലാമിക് സെന്ററിൽ നടന്ന യോഗത്തിൽ ശാഖ പ്രസിഡന്റ് ബുൻയാം പി.പി സെക്രട്ടറി ഗഫൂർ ഗുത്തു. സലാം ബായാർ മുഹമ്മദ് ദാരിമി ബഷീർ അസ്ഹരി ഫൈസൽ റഹ്മാനി സിദ്ദീഖ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. ശാകിർ ബായാർ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here